“അച്ഛൻ”


ഇതാ അച്ഛനായൊരു ദിനം!!
മാതാവ് മുന്നിലെങ്കിലും
പിതാവൊട്ടും പിന്നിലല്ല.
ഓർക്കുന്നു ഞാനെന്നും പിതാവിനെ.

വാരാന്ത്യത്തിൽ മിഠായി പൊതിയുമായി വന്നണയുമെന്നച്ഛനെ.
ഓണമായാൽ ഓണക്കോടിയുമായെത്തും എന്നച്ഛനെ.
അമ്മയറിയാതെ പടക്കവുമായെത്തും വിഷുപ്പുലരിയിൽ, അച്ഛൻ.

കരയാനാവതില്ലല്ലൊ പിതാവിന്, പുരുഷനല്ലെ!!
നീറുന്ന മനസ്സുമായി പുഞ്ചിരിക്കും അച്ഛൻ.
ഏതിനും, എന്തിനും അവസാനവാക്കാണച്ഛൻ.

അമ്മ പോയപ്പോൾ, കരയാതെ, അനങ്ങാതെ കുമ്പിട്ടിരുന്നച്ഛനകത്തളത്തിൽ.
വൈകാതച്ഛനു൦ പോയല്ലോ
അമ്മയേ തേടി.
ഇല്ല, എനിക്കാവില്ല ഓർക്കാതിരിക്കാനച്ഛനെ.

ശങ്കരനാരായണൻ.