“ഇടവപ്പാതി”.


മഴ! മഴ!! പെരുമഴ!!!
മഴയോ മഴ!!
ഇടമുറിയാത്ത പെരുമഴ!!!
പള്ളിക്കൂടം തുറന്നതും,
പൈതലിൻ മനവും മഴയറിഞ്ഞ പോലെ.

പഴം ചൊല്ലിൽ പതിരില്ല.
ഇടവപ്പാതിയിൽ ഇടവഴിയിലും വെള്ളം.
തിരുവാതിര ഞാറ്റുവേലയിലോ തിരിമുറിയാത്ത മഴ.

പണ്ട്,ചേമ്പില ചൂടിയതും,
ശീലക്കുട ചൂടിയതും,
വെള്ളം തെറിപ്പിച്ചതും,
അടികൂടിയതും,
ഇന്നോർമ്മകൾമാത്രം.

ഓർക്കുന്നു ഞാനെൻ ‘ബാല്യ-കൗമാരം’!
ഞാറും,ഞാറ്റുവേലയും,
ഉഴുതുമറിച്ച വയലേലകളും.
ചീവീടിൻ കിരുകിരുപ്പും,
‘മക്കാച്ചി’ രോദനവും.

പണ്ടോ??മഴ വന്നാൽ ഉൽസാഹമായി,തിരക്കായി.
കച്ചയുടുത്തു കർഷകർ കാളേറു പൂട്ടുന്നു,
ഉഴുതുമറിക്കുന്നു.
ചാണകം വിതറുന്നു,
വിത്തിടുന്നു, തോർത്തിവാരി മുളപ്പിക്കുന്നു,വിതക്കുന്നു.
നല്ലൊരു വിളവിനായി ഈശനെ നമിക്കുന്നു.

ഇന്നതെല്ലാം ഓർമ്മകൾ!
സ്വപ്നത്തിനെന്നും നൂറുമേനി വിളവല്ലൊ!!

മക്കളെ!!ആടി തിമിർക്കുക.
പോയ കാലം വരികീലന്നോർക്കണം.
പക്ഷെ! കരുതുക!!
ആപത്തും അരികിലുണ്ടെന്നോർക്കണെ!!