എന്റെ ഗ്രാമം.


സുന്ദരമാണെൻ ഗ്രാമം,

വസിക്കാൻ
തറാവാടുണ്ടിവിടെ.
കുളിക്കാൻ മുറ്റത്തോരുകുളവും.
ചെമ്പകമരവും,
കിളിക്കൊഞ്ചലും.

അടുക്കള കിണറും,നിലവറയും,
നിലവറക്കുഴിയും, ഉരൽപ്പുരയും
മച്ചകത്തൊരമ്മയും
ദേവീകടാക്ഷവും.

സർപ്പക്കാവൊരു മൂലക്ക്.
ചക്കരമാവും,വരിക്കപ്ളാവും,ഊഞ്ഞാലിടാൻ തടിയൻപുളിമരവും.
ആഹാ എന്തു രസം!!

നിറവിന്റെ പള്ളിക്കൂടവും,
ആശ്വാസമായി,താങ്ങായി,അമ്പലവും.
ചന്തത്തിനായി
അമ്പലമുറ്റത്തൊരാനയും, പൂരപ്പറമ്പും.

നാട്ടുവഴികളും,പുൽമേടും,നീന്തിതുടിക്കാൻ പാറക്കുളവും,
പരവതാനി പോൽ വയലേലകളും മന്ദമാരുതനും.

സുന്ദരമാണെൻ ഗ്രാമം!!.