“ത്രിപുരസുന്ദരി”


അമ്മേ ത്രിപുരസുന്ദരി!!
മൂകാംബികേ ദേവി!!
മനതാരിൽ തെളിയുന്നു നിൻ കമനീയരുപം.
നീ എനിക്കേകൂ ദർശനസൌഭാഗ്യം.

സിംഹാസനസ്തേ ദേവീ മഹാത്രിപുരസുന്ദരി,
ലക്ഷ്മി, സരസ്വതി, ദുർഗ്ഗേ
ഐക്യരൂപിണീ ഭദ്രെ,
പത്മാസനസ്തേ ഭഗവതി!
രാജരാജേശ്വരി നമസ്തുഭ്യം.

വീരഭദ്രാ ദേവാ, ഞാനേകാം ഭസ്മാർച്ചന
എനിക്കായി നൽകൂ,
സുഖ ദേവീദർശനം!!

സ്കന്ദദേവാ,മുരുക, സുമനോഹരാ, ശൂലപാണി, ഷൺമുഖാ,
നൽകാം പഞ്ചാമൃത നിവേദ്യം.
എനിക്കേകണെ ദർശനപുണ്യം.

വീണാപാണി സരസ്വതി. നിനക്കേകാം ഗാനാർച്ചന.
എനിക്കേകണെ സ്വരമാധുര്യം.
എൻ നാവിൽ വിളങ്ങണെ ശുദ്ധസംഗീതം.

സൌപർണ്ണികയെത്തഴുകും,വായുദേവ,
ഞാനറിയുന്നു നിൻ സുഗന്ധവും,
പാദങ്ങളിൽ തഴുകും കരങ്ങളും.

നിൻ ദർശനം,
പുണ്യം, സൌഭാഗ്യം.
എനിക്കേകണേ കൃപാകടാക്ഷവും
മുജ്ജന്മ പാപമോക്ഷവും.
🙏🙏🙏🙏

ശങ്കരനാരായണൻ.