(ഓണ വിശേഷങ്ങൾ)


ഓണമിങ്ങെത്തി മാളോരെ!!
അത്തം പത്തിനുപൊന്നോണ൦.
മുറ്റം മെഴുകണം പുവിടണം.
തുമ്പപ്പൂ,ചെത്തിയും,
മുക്കുറ്റിയും,
പൂവുകൾ അനവധിയുണ്ടല്ലോ!!

അത്തം നാൾ തുമ്പയും, മുക്കുറ്റിയും,
ചിത്തിരയിൽ ധവള പുഷ്പങ്ങളും,
ചോതിയിലോ ചുവപ്പ് പുഷ്പങ്ങളും.
വട്ടത്തിൽ പൂക്കളും വിശാഖത്തിനും,
പഞ്ചവർണ്ണത്തിൻകളം അനിഴത്തിനും.
കേട്ട നാൾ പൂക്കളം ആറു നിറം,
മൂലം നാൾ മുടിയോളം പൂവിടേണം.
പൂരാടപ്പൂക്കളം പൂരപ്പറമ്പുവരെ.

ഉത്രാടമെത്തിയാൽ ആഘോഷമായ്.
പൊന്നാരമ്പു,തുമ്പപ്പൂ, കാക്കപ്പൂവും,കലമ്പട്ടയും.ശംഘ്പുഷ്പം പിന്നെ ചെമ്പരത്തി.
പൂക്കളീവിധം വേറെ വേണം.

മവേലിമന്നൻ എഴുന്നെള്ളുന്നു.
മുറ്റം മെഴുകിയണിയണം, കുരുത്തോലയൊരുക്കണം.
പൂവടയും വേറെ കരുതേണ്ടയോ,
മാവേലി മന്നനെ കുടിയിരുത്താൻ.

സദ്യ വട്ടങ്ങൾ ഒരുക്കണം. അപ്പം,വട എള്ളുണ്ട, വറുത്തുപ്പേരി നാലുവിധ൦,
ഇഞ്ചിക്കറിയും,തൊടുകറിയും,
സാമ്പാർ, അവിയൽ,
കാളനോലൻ
കറികളീവ്വിധം നാലുതരം
പരിപ്പ്, പാലട,നേന്ത്രപ്പഴവും,
അയ്യയ്യോ കൊതിയേറുന്നു.

ശങ്കരനാരായണൻ.